ഡല്‍ഹി: മലദ്വാരത്തിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിൽ മലയാളി മണിപ്പൂരില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് പിടിയിലായത്. ഇയാള്‍ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് പായ്ക്കറ്റുകളിലാക്കി ഇംഫാല്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സിഐഎസ്എഫിന്റെ പിടിയിലാവുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40-നുള്ള ഇംഫാല്‍- ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്രചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ എക്സറേ പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്നാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 42 ലക്ഷ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
Discussion about this post