തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സണ് മാവുങ്കലിനൊപ്പം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്ന പേരില്‍ മോര്‍ഫ് ചെയ്ത വ്യാജ ചിത്രം പ്രചരിക്കുന്നു. സംഭവത്തില്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയെന്നും ചിത്രത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് കുറിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന് ബൈജു വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്തതെന്ന് മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്സന് മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്പര്യക്കാര് പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടന് ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്സന് മാവുങ്കലിനൊപ്പം നില്ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രന് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.
https://www.facebook.com/comvsivankutty/posts/399339504905689
Discussion about this post