ഹൈദരാബാദ് : പാക്ക് ഭീകരര്‍ ചാവേറുകളാക്കാന്‍ ലക്ഷ്യമിടുന്നത് യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും ആണെന്ന് പാക്ക് എഴുത്തുകാരി ഗുല്‍മിന ബിലാല്‍ അഹമ്മദ്. നിരോധിക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായി ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്.. നാഷനല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ഇന്റര്‍നാഷനല്‍ വിമന്‍സ് ലോ എന്‍ഫോഴ്സ്മെന്റ് കോണ്‍ഫറന്‍സിനെ സ്കൈപ്പ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിരോധിത ഭീകര സംഘടനകള്‍ പാക്കിസ്ഥാന് സര്‍വകലാശാലകളില്‍ ഇപ്പോഴും വളരെ സജീവമാണെന്നും ഗുല്‍മിന പറഞ്ഞുനിരോധിക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായി ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. സ്വാത് ജില്ലയില്‍ നിയമവിരുദ്ധമായി റേഡിയോയിലൂടെ ഭീകര സംഘടനകള്‍ ചില പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകളെ ആകര്‍ഷിക്കാനായി പല വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഇതില്‍ ആകര്‍ഷിക്കപ്പെട്ട് തങ്ങളുടെ മക്കളെ അമ്മമാര്‍ തന്നെ ഭീകര സംഘടനകളില്‍ ചേരാനായി പറഞ്ഞയ്ക്കുന്നു. മാത്രമല്ല തങ്ങളുടെ ആഭരണങ്ങളും ഭീകര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ നല്കുന്നു. 2013 ല്‍ ഒരു ചാവേറാക്രമണത്തിനായി എത്തിയത് എട്ടുവയസ്സുകാരനും 21 വയസ്സുകാരനുമായിരുന്നു. മറ്റൊരു ചാവേര്‍ ആക്രമണം നടത്താന്‍ എത്തിയത് 14 വയസ്സുകാരനും. ഈ എട്ടു വയസ്സുകാരനുമായി എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് ആ കുട്ടി പറഞ്ഞത് ഇപ്രകാരമാണ്: ഞാന്‍ ധരിച്ചിരിക്കുന്ന ഈ ജാക്കറ്റിന് മറ്റുള്ളവരെ കൊല്ലാനും പരുക്കേല്പ്പിക്കാനുള്ള കഴിവുണ്ട്. പക്ഷേ തനിക്ക് ഒന്നും സംഭവിക്കില്ല. ഇത്തരത്തില്‍ കുട്ടികളെ തെററ്റിദ്ധരിപ്പിച്ചാണ് ചാവേര്‍ ആക്രമണത്തിനായി പറഞ്ഞയയ്ക്കുന്നതെന്നും ഗുല്‍മിന വ്യക്തമാക്കി. പാക്കിസ്ഥാന് പൊലീസില്‍ വനിതകളുടെ എണ്ണം വളരെ കുറവാണ്. ഒരു ശതമാനത്തില്‍ താഴെയാണ് പൊലീസ് വകുപ്പിലെ വനിതാ പൊലീസുകാരുടെ എണ്ണം. വനിതാ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നും ഭീകര സംഘടനകളില്‍ ആകൃഷ്ടരാകുന്ന സ്ത്രീകളെ അതില്‍ നിന്നും പിന്തിരിപ്പിക്കാനും ഇതു സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
Discussion about this post