കവരത്തി: മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലക്ഷദ്വീപില്‍ സംഘടിപ്പിച്ച ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കവരത്തിയിൽ രാഷ്ട്രപിതാവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. ദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചാണ് ദ്വീപുവാസികൾ വരവേറ്റത്.
ഗാന്ധി ജയന്തി പ്രമാണിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് ഇന്ന് പ്രതിമ അനാച്ഛാദനവും നടത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ലക്ഷദ്വീപ് ദ്വീപുകളിലെ ആദ്യ പ്രതിമയാണിത്.
ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി ദ്വീപുകളിലെത്തിയ രാജ്നാഥ് സിംഗിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ അഗത്തി വിമാനത്താവളത്തിൽ സ്വീകരിച്ചു.
Discussion about this post