ഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അംഗീകരിച്ച് സുപ്രീം കോടതി. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അപേക്ഷ നല്കി ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
കോവിഡ് നെഗറ്റീവ് ആയാലും ഒരു മാസത്തിനുള്ളില്‍ മരണമടഞ്ഞവരെയാണ് കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
Discussion about this post