ബംഗളൂരു: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയാന്‍ ശ്രമം. മാത്രമല്ല ഇത് എതിർത്ത യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഗംഗപ്പ ബസപ്പയാണ് പ്രതി. 95 ശതമാനം പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പുലര്‍ച്ചെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത്. ബലാത്സംഗം ചെയ്യാനുള്ള ഗംഗപ്പ ബസപ്പയുടെ ശ്രമം യുവതി ചെറുത്തു. പുറത്തിറങ്ങിയ പ്രതി പെട്രോളുമായി തിരികെ എത്തുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് യുവതിയെ തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Discussion about this post