പാലക്കാട്: മലമ്പുഴ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ വനപാലകര്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ അഞ്ച് മണിമുതല്‍ പൊലീസുകാര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ വനപാലകര്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പെട്ട സാഹചര്യവും ഉണ്ടായി.
വനത്തില്‍ വിളവെടുപ്പിനു പാകമായ കഞ്ചാവ് തോട്ടം ഉണ്ടെന്ന് പൊലീസിന് വിവരം കിട്ടിയതിനെ തുടർന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.ഡി. ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് പതിനാലംഗ പൊലീസ് സംഘം കഞ്ചാവ് വേട്ടക്കായി പോയത്. എന്നാല്‍ പരിശോധനയില്‍ വിവരം തെറ്റാണെന്ന് മനസിലായതായി പൊലീസ് സംഘം പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയാണ് സംഘം വനത്തില്‍ കുടുങ്ങിയത്. വനപാലകര്‍ എത്തിയില്ലെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നു.
Discussion about this post