തായ്പേയ്: ചൈനയുടെ സമ്മര്‍ദത്തിനു മുന്നില്‍ കീഴടങ്ങില്ലെന്ന് തായ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. തായ്വാനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ഹോങ് കോങ്ങിലേതുപോലെ ‘ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍’ എന്ന നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രഖ്യാപനത്തോടു മറുപടി പറയുകയായിരുന്നു അവര്‍. ഞായറാഴ്ച ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
നമ്മള് വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം ചൈന നമുക്കുമേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നു. പ്രകോപനങ്ങളോട് തിടുക്കത്തില്‍ പ്രതികരിക്കില്ല. എന്നാല്‍ മുന്‍കരുതലായി പ്രതിരോധ സംവിധാനങ്ങളുടെ ശക്തി വര്‍ധിപ്പിക്കും. കഴിഞ്ഞ 72 കൊല്ലത്തിനിടയിലെ ഏറ്റവും ഭീതിനിറഞ്ഞ സാഹചര്യത്തിലൂടെയാണ് തായ്വാന് കടന്നുപോകുന്നതെന്നും സായ് പറഞ്ഞു.
തങ്ങള്‍ ഒരു സ്വതന്ത്രരാജ്യമാണെന്നാണ് തായ് വാനും എന്നാല്‍ തായ്വാന് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെയും വാദം. അന്താരാഷ്ട്രതലത്തില്‍ തായ്വാനെ ഒരു രാജ്യമായി ഇതുവരെ അംഗീകരിച്ചിട്ടുമില്ല.
Discussion about this post