കരുമാല്ലൂര്‍: സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക് പരിക്ക്. മാഞ്ഞാലി മാട്ടുപുറത്ത് ആണ് സംഭവം. കൈക്ക് കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകക്ക് താമസിക്കുന്ന മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരുമടക്കം ഒരാഴ്ച മുമ്പാണ് ഇവിടെ വാടകക്ക് താമസിക്കാനെത്തിയത്.
രണ്ടു ദിവസം മുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിക്ക് ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് വഴക്കിട്ട വീട്ടമ്മ കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു.
കൈക്ക് ആഴത്തില്‍ പരിക്കേറ്റതിനാല്‍ യുവതിയെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആലങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിക്ക് പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല. എന്നാല്‍, വിശദ അന്വേഷണം നടത്തുകയാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും ആലങ്ങാട് പൊലീസ് അറിയിച്ചു. കയ്യിൽ ആഴത്തില്‍ പരിക്കേറ്റതിനാല്‍ യുവതിയെ വിദഗ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post