വര്‍ക്കല: ഇന്ന് രാവിലെ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര്‍ തീ അണയ്ക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് പരിശോധനയില്‍ ഏകദേശം 55 വയസ്സുള്ള ഒരു പുരുഷന്റെ മൃതദേഹമാണ് മനസിലായി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വര്‍ക്കല ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post