Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ

by Brave India Desk
Oct 16, 2021, 03:59 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് അവാർഡ് പ്രഖ്യാപനം നടന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് ഇന്ന് നടന്നത്.

ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അന്നയ്ക്ക് പുരസ്ക്കാരം കിട്ടിയത്. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. സിദ്ധാര്‍ത്ഥ് ശിവനാണ് മികച്ച സംവിധായകന്‍.

Stories you may like

മഴയാണ് റോഡ് പണിക്ക് തടസ്സമെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്ന് ജയസൂര്യ; മിന്നൽ സന്ദർശനത്തിന്റെ ഫലം ഉടൻ കാണാമെന്ന് മന്ത്രി

ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്ക്കാരം : മികച്ച നടന്‍ ജയസൂര്യ, നടി നവ്യ നായർ

മികച്ച സ്വഭാവ നടന്‍- സുധീഷ്, മികച്ച സ്വഭാവനടി – ശ്രീരേഖ, മികച്ച നവാഗത സംവിധായകന്‍ – മുഹമ്മദ് മുത്തേള ടി ടി ചിത്രം കപ്പേള. മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നിശ്ചയം. മികച്ച ബാല താരം (ആണ്‍) നിരഞ്ജന്‍ എസ്, (പെണ്‍) അരവ്യ ശര്‍മ്മ.

ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് . മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (വനിതാവിഭാഗം) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്. ജനപ്രീതിയും കലാമേന്മയും ഉള്ള ചിത്രം- അയ്യപ്പനും കോശിയും.

മികച്ച ശബ്ദ രൂപകല്‍പന – ടോണി സാബു, മികച്ച കലാസംവിധാനം – സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, മികച്ച പിന്നണി ഗായിക – നിത്യ മാമന്‍, മികച്ച സംഗീത സംവിധായന്‍ – എം ജയചന്ദ്രന്‍, മികച്ച ഗാനരചിയതാവ് – അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത് – ജിയോബേബി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ്- നാഞ്ചിയമ്മ. വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ് – നളിനി ജമീല

ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിച്ചത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടതിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.

Tags: film state awardJayasuryaanna ben
ShareTweetSendShare

Discussion about this post


Latest stories from this section

ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഫഹദ് നസ്രിയ ദമ്പതികൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

അങ്കമാലി ഡയറീസ് താരം ശരതിനെ മരിച്ച നിലയില്‍ കണ്ടെത്തി

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Next Post

തെക്കന്‍ ജില്ലകളും മദ്ധ്യകേരളവും പ്രളയ ഭീതിയില്‍; കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചുപോയി, 13 പേരെ കാണാതായി, കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം

Latest News

ചിങ്ങം പിറന്നു; സമൃദ്ധിയുടെ പുതുവർഷത്തിനായി പ്രാർത്ഥനയോടെ മലയാളി

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies