ഒരാൾ പൊക്കത്തിൽ വെള്ളം കയറിയ സ്ഥലത്ത് സ്വന്തം സുരക്ഷപോലും നോക്കാതെ ഓടിയെത്തിയ മെമ്പറെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ താമരയ്ക്ക് വോട്ട് ചെയ്ത നാടിൻറെ അഭിമാനമാണ് എന്നാണ് കുറിച്ചിരിക്കുന്നത്. കർമനിരതയായ സൂര്യ വെറും പഞ്ചായത്ത് മെമ്പർ ആയല്ല, സുഖത്തിലും ദുഖത്തിലും ഒരു പോലെ ഓടിയെത്തുന്ന വീട്ടിലെ ഒരു അംഗത്തെ തന്നെ ആണ് എന്ന് ഉറപ്പിച്ചു പറയുകയാണ് പോസ്റ്റിൽ.
ഫേസ്ബുക്ക് കുറിപ്പിന്റർ പൂർണ്ണരൂപം :
‘ഒരാൾ പൊക്കത്തിൽ വെള്ളം കയറി, ഒറ്റപ്പെട്ട് നിൽക്കുന്ന അഞ്ചോ ആറോ വീടുകളിലേക്ക് ഉള്ള ഏക വഴി ആണ് ..!!
വെള്ളം താഴാൻ നിന്നില്ല, രാവിലെ തന്നെ മെമ്പർ എത്തി. ജനങ്ങൾ ഇത്തവണ തിരഞ്ഞെടുത്തത് വെറും ഒരു പഞ്ചായത്ത് മെമ്പറെ അല്ല അവരുടെ സുഖത്തിലും ദുഖത്തിലും ഒരു പോലെ ഓടിയെത്തുന്ന വീട്ടിലെ ഒരു അംഗത്തെ തന്നെ ആണ്.. ഇത്തവണ രാഷ്ട്രീയം നോക്കാതെ താമരയ്‌ക്ക് വേണ്ടി കയ്യിൽ മഷി പുരട്ടിയ പുന്തലത്താഴത്തിന് അഭിമാനിക്കാം !
അഭിനന്ദനങ്ങൾ സൂര്യ ചേച്ചി , നിങ്ങൾ ഒരു പ്രതീക്ഷ ആണ്’.
Discussion about this post