ആമ്പല്ലൂർ : തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ് സരസനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പിൽ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.
അഗ്നിശമനസേനയെത്തിയാണ് അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറന്നത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ്മ.
Discussion about this post