അറിയപ്പെടുന്ന ഒരു സ്ഥാപനം പരസ്യം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനമായ കാര്യങ്ങൾ പോലും നോക്കാതെയുള്ള ഒരു പരസ്യമാണ് ഇപ്പോൾ ചിരി പടർത്തിയത്. മലയാള മനോരമയിലെ ഒരു പരസ്യ ഫ്ളക്സ് ആണ് ഇന്നത്തെ ചിന്താവിഷയം. സമൂഹമാധ്യമത്തിൽ ഫ്ലെക്സിലെ തെറ്റ് ചൂണ്ടിക്കാട്ടി ഒരാളിട്ട പോസ്റ്റാണ് ഇപ്പോൾ ചിരിപടർത്തിയിരിക്കുന്നത് . ഒന്നാം പേജിലെ വാർത്ത വായിക്കുന്ന ആറു ഗൃഹനാഥന്റെയും മകളുടെയും ചിത്രമാണ് ഫ്ലെക്സിൽ. ഒന്നാം പേജിലെ ഗൗരവമുള്ള പ്രധാന വാർത്തകൾ വായിക്കുന്നവരുടെ മുഖത്ത് നിറഞ്ഞ ചിരി. അത് കണ്ടയാൾക്ക് തോന്നിയ സംശയം ഇവർ വായിക്കുന്നത് കൗതുക വർത്തയാണോ എന്നതാണ്. അതിലുമുപരി അവരത് വായിക്കുന്നത് പത്രം തലതിരിച്ചു പിടിച്ചും. പരസ്യ കമ്പനിക്കാരെയും ഫോട്ടോഗ്രാഫറെയും മോഡലിനെയും അടക്കം ദുരന്തമെന്നാണ് പോസ്റ്റിട്ടയാൾ അഭിസംബോധന ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ഒന്നാം പേജിൽ ചിരിച്ചുകൊണ്ട് കൌതുകവാർത്തയാണ് വായിക്കുന്നത്, അതും തല തിരിച്ചു.
ദുരന്തമാണ്, പരസ്യക്കമ്പനിയും ഫോട്ടോഗ്രാഫറും പിന്നെ മോഡലുകളും..!’
Discussion about this post