ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. നൈനിറ്റാല്‍ ജില്ല ഒറ്റപ്പെട്ടു. പ്രശസ്തമായ ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിക്കുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ദുരന്തമേഖലയില്‍ കേന്ദ്ര-സംസ്ഥാന സേനകളും എന്‍.ഡി.ആര്‍.എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ധാമിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയും, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരാഖണ്ഡിലെ ആം ആദ്മി പ്രവര്‍ത്തകരോട് ദുരിതബാധിതര്‍ക്ക് വേണ്ട സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കി.
Discussion about this post