മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ നടൻ ഷാരൂഖ് ഖാൻ ജയിലിലെത്തി. ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്ന മകനെ കാണാനാണ് ഷാരൂഖ് നേരിട്ട് എത്തിയത്. ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ആര്യൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ കോടതി തെളിവായി പരിഗണിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആര്യൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആര്യൻ ഖാന് പുറമെ മറ്റ് രണ്ട് പ്രതികളും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.
ഗാന്ധി ജയന്തി ദിനത്തിൽ കോർഡീലിയ ക്രൂസ് എന്ന കപ്പലിൽ ലഹരി മരുന്ന് പാർട്ടി നടത്തിയ കേസിലാണ് എൻസിബി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ 20 പേർ അറസ്റ്റിലായിരുന്നു.
Discussion about this post