Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനയെ വിട്ടൊഴിയാതെ കൊവിഡ്; സ്കൂളുകളും വിമാനത്താവളങ്ങളും അടച്ച്‌ അധികൃതര്‍

by Brave India Desk
Oct 22, 2021, 02:16 pm IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ്: കൊവിഡിന്റെ ഈറ്റില്ലമായ ചൈനയില്‍ ചെറിയ ഇടവേളയ്ക്കു ശേഷം രോഗികളുടെ എണ്ണം വീണ്ടും കുത്തനെ കൂടുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ പല പ്രവിശ്യകളിലും സ്കൂളുകള്‍ അടച്ചുപൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പല പ്രവിശ്യകളുടെയും അതിര്‍ത്തികള്‍ അടയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോകത്തെ മറ്റുരാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.

വിനോദ സഞ്ചാരികളില്‍ നിന്നാകാം ഇപ്പോഴത്തെ രോഗബാധ എന്നാണ് കരുതുന്നത്. അതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ വടക്കന്‍ പ്രദേശങ്ങള്‍, എറന്‍ഹോട്ട് നഗരം, തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാന്‍ എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. ഇവിടങ്ങളില്‍ ഗുരുതര ലക്ഷണങ്ങളോടെ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Stories you may like

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

2019 ഡിസംബറില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ നിയന്ത്രണവിധേയമാക്കിയ ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനയില്‍ ആശങ്കാജനകമായ അളവില്‍ വീണ്ടും രോഗം വ്യാപിച്ചിരുന്നു. കൂട്ടപ്പരിശോധനയിലൂടെയും ലോക്ക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളിലൂടെയും കൊവിഡിനെ അപ്പോഴും ചൈന നിയന്ത്രണവിധേയമാക്കിയിരുന്നു. അതിനിടെയാണ് വീണ്ടും രാജ്യത്ത് രോഗബാധ റിപ്പോര്‍ട്ടുചെയ്തത്. തുടരെത്തുടരെ രോഗം രൂക്ഷമാകുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കൊവിഡിനുശേഷം രാജ്യത്തെ സേവന മേഖല വളരെ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. വീണ്ടും രോഗബാധ റിപ്പോര്‍ട്ടുചെയ്യുന്നത് ഇക്കാര്യത്തില്‍ തിരിച്ചടിയാകുമെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ കരുതുന്നത്.

രാജ്യത്തെ ജനസംഖ്യയില്‍ തൊണ്ണൂറുശതമാനത്തിനും വാക്സിനേഷന്‍ നല്‍കിയെന്നാണ് ചൈന അവകാശവാദമുന്നയിച്ചിരുന്നുത്. സെപ്തംബറിലും ഇപ്പോഴും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏറിയകൂറും രണ്ടുഡോസ് വാക്സിന്‍ എടുത്തവരുമാണ്. ചൈനയുടെ കൊവിഡ് വാക്സിന് വേണ്ടത്ര ഫലപ്രാപ്തി ഇല്ലെന്ന് നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ലോകത്ത് ആദ്യം വാക്സിന്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അടുത്ത സുഹൃത്തായ പാകിസ്ഥാന്‍ പോലും ചൈനയുടെ വാക്സിന്‍ ഫലപ്രാപ്തിയില്‍ സംശയമുന്നയിച്ചിരുന്നു. പല രാജ്യങ്ങളും ചൈനയുടെ വാക്സിന്‍ നിരസിക്കുകയും ചെയ്തു.

ShareTweetSendShare

Latest stories from this section

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

കടുത്ത സാമ്പത്തിക പ്രതിസന്ധി ; അമേരിക്കയുടെ സഹായം തേടി യുഎഇ

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാനെ പൂട്ടാൻ ട്രംപും നെതന്യാഹുവും; പവർ പ്ലാന്റുകൾ തകർക്കും, മിസ്റ്റർ നൈസ് ഗയ് കളി ഇനി ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്റ്

Discussion about this post

Latest News

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ഇറാൻ-അമേരിക്ക സംഘർഷം: പ്രതിസന്ധിയിൽ പാകിസ്താൻ , 9/11 കാലത്തെ ‘ലോട്ടറി’ ഇനി അടിക്കില്ല; തകർന്നടിയാൻ രാജ്യം

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

കരയാത്തവർ ആരുമില്ല, വിജയത്തിന് പിന്നാലെ കൊൽക്കത്ത ക്യാമ്പിൽ വൈകാരിക രംഗങ്ങൾ; തോൽവികൾക്ക് അന്ത്യമിട്ടത്തിന് പിന്നാലെ വരുൺ ചക്രവർത്തി

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വാഷിംഗ്ടണിൽ തുടക്കം ; പുതിയ നികുതി നയങ്ങൾ നിർണായകമാവും

സിക്സർ അടിച്ചാൽ ക്യാപ്റ്റന്റെ ബാറ്റ് സ്വന്തം, ശ്രേയസിന്റെ ചാലഞ്ച് ഏറ്റെടുത്ത് സഹതാരങ്ങൾ; ലഖ്‌നൗ ബൗളർമാരെ തകർത്തതിന് പിന്നാലെ നായകന്റെ വെളിപ്പെടുത്തൽ

സിക്സർ അടിച്ചാൽ ക്യാപ്റ്റന്റെ ബാറ്റ് സ്വന്തം, ശ്രേയസിന്റെ ചാലഞ്ച് ഏറ്റെടുത്ത് സഹതാരങ്ങൾ; ലഖ്‌നൗ ബൗളർമാരെ തകർത്തതിന് പിന്നാലെ നായകന്റെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

പോണ്ടിംഗിനെ വിറപ്പിച്ച് ശശാങ്കിന്റെ ‘ക്യാച്ച് ഡ്രോപ്പ്’; രക്ഷകനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ’ വിജയത്തിനിടയിലും പഞ്ചാബ് ക്യാമ്പിൽ നാടകീയ രംഗങ്ങൾ

പോണ്ടിംഗിനെ വിറപ്പിച്ച് ശശാങ്കിന്റെ ‘ക്യാച്ച് ഡ്രോപ്പ്’; രക്ഷകനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ’ വിജയത്തിനിടയിലും പഞ്ചാബ് ക്യാമ്പിൽ നാടകീയ രംഗങ്ങൾ

ഐപിഎൽ ചരിത്രം വഴിമാറുന്നു, കോഹ്‌ലിയെയും എബിഡിയെയും വിറപ്പിച്ച് പഞ്ചാബിന്റെ പുലിക്കുട്ടികൾ; ലഖ്‌നൗവിനെ നാമാവശേഷമാക്കി പ്രിയാൻഷും കോൺലിയും

ഐപിഎൽ ചരിത്രം വഴിമാറുന്നു, കോഹ്‌ലിയെയും എബിഡിയെയും വിറപ്പിച്ച് പഞ്ചാബിന്റെ പുലിക്കുട്ടികൾ; ലഖ്‌നൗവിനെ നാമാവശേഷമാക്കി പ്രിയാൻഷും കോൺലിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies