തലശ്ശേരി: മുസ്ലിം ലീഗ് പ്രവര്ത്തകന് പെരിങ്ങത്തൂരിലെ മന്‍സൂര്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ ഉൾപ്പെടുത്തി സിപിഎം. കേസിലെ 10-ാം പ്രതിയും പുല്ലൂക്കരയിലെ സി.പി.എം പ്രാദേശിക നേതാവുമായ പി.പി. ജാബിറിനെയാണ് കണ്ണംവെള്ളിയില്‍ നടന്ന സമ്മേളനത്തില്‍ പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്.
ജാബിര്‍ നേരത്തെ സി.പി.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ജാബിര്‍ ഉള്‍പ്പെടെയുള്ള ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്ത പോസ്റ്ററുകള്‍ സി.പി.എം സൈബര്‍ സഖാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
Discussion about this post