ഡല്‍ഹി: 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് വൈകീട്ട് 7.50ഓടെയായിരുന്നു വിക്ഷേപണം.
ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലനസംവിധാനമാണ് മിസൈലിന്‍റേത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി പതിക്കാനുള്ള ശേഷി മിസൈലിനുണ്ട്.
Discussion about this post