ദുബായ്: യൂറോ കപ്പിനിടെ വിവാദമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോളവിരുദ്ധ നടപടി ട്വെന്റി 20 ലോകകപ്പിനിടെ അനുകരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ട്വെന്റി 20 ലോകകപ്പ് മത്സര വിജയത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിന് മുന്നോടിയായാണ് വാർണർ ക്രിസ്റ്റ്യാനോയുടെ മാതൃക അനുകരിച്ച് കൊക്കകോള കുപ്പികൾ മേശപ്പുറത്ത് നിന്നും എടുത്ത് മാറ്റിയത്.
യൂറോ കപ്പിനിടെ കോളക്കുപ്പി മാറ്റിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ‘വെള്ളം കുടിക്കൂ‘ എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്ന് കൊക്കകോളയുടെ ഷെയർ മൂല്യം 1.6 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനിക്ക് 5.2 ബില്ല്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായിരുന്നു.
ക്രിസ്റ്റ്യാനോക്ക് ഇങ്ങനെ ചെയ്യാമെങ്കിൽ എനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ് കോളക്കുപ്പികൾ എടുത്ത് മാറ്റുന്ന വാർണറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
— Hassam (@Nasha_e_cricket) October 28, 2021













Discussion about this post