പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബെന്‍ഗ്ലൂറുവിലെ വിക്രം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
വിവരമറിഞ്ഞ് 46 കാരനായ താരത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും, അഭിനേതാക്കളും നിര്‍മാതാക്കളും ഉള്‍പെടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ആശുപത്രിയിൽ ആരാധകരുടെ വൻ കൂട്ടമാണ് തടിച്ചു കൂടിയിരിക്കുന്നത്. ആശുപത്രിയിലേക്കുള്ള റോഡ് ബാരികേഡ് കെട്ടി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post