മോഹന്‍ലാല്‍-പ്രിയദർശൻ കൂട്ടുകെട്ടിൽ തയ്യാറായ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ തിയേറ്റര്‍ റിലീസിനില്ല. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായും ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സിനിമ ഒടിടി റിലീസിലേക്ക് തന്നെ പോകുമെന്നാണ് സൂചന.
ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസ് തിയേറ്ററുകളില്‍ എത്താനുളള സാധ്യത മങ്ങിയത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വ്യവസ്ഥകള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കും അംഗീകരിക്കാതെ വന്നതോടെ ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഇതോടെ മരയ്ക്കാര്‍ ഒടിടി റിലീസിലേക്ക് തന്നെ പോകുമെന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്റുകളില്‍ സിനിമ എത്തിയാല്‍ ലാഭമുണ്ടാകില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഉന്നയിച്ചത്.
Discussion about this post