വാഷിംഗ്ടൺ: റഷ്യയിൽ നിന്നും വാങ്ങിയ എസ്-400 മിസൈൽ സംവിധാനവുമായി മുന്നോട്ട് പോകാനുള്ള തുർക്കിയുടെ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ജി-20 ഉച്ചകോടിയുടെ ഭാഗമായി തുർക്കി പ്രസിഡന്റ് എർദോഗനെ ഇതുമായി ബന്ധപ്പെട്ട് ബൈഡൻ നേരിട്ട് നിലപാട് അറിയിച്ചു. 2017ലാണ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ കരാറൊപ്പിട്ടത്. 2019ൽ മിസൈൽ സംവിധാനം തുർക്കിക്ക് ലഭ്യമായിരുന്നു.
സിറിയയിലെ രാഷ്ട്രീയ സാഹചര്യം, അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികൾ, ലിബിയയിലെ തെരഞ്ഞെടുപ്പ്, കിഴക്കൻ മെഡിറ്ററേനിയനിലെ സാഹചര്യം എന്നിവയും ഇരു നേതാക്കളും ചർച്ച ചെയ്തു.
ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, മനുഷ്യാവകാശം സംരക്ഷിക്കുക, സമാധാനത്തിനും ഉന്നമനത്തിനും വേണ്ടി നിയമവാഴ്ച ഉറപ്പ് വരുത്തുക തുടങ്ങിയ വിഷയങ്ങളിലും ബൈഡൻ ഊന്നൽ നൽകി.
Discussion about this post