തിരുവനന്തപുരത്ത് പത്തു വയസുകാരന് ഓടയിൽ വീണ് ദാരുണാന്ത്യം. കുടപ്പനക്കുന്ന് സ്വദേശി ശ്രീദേവ് ആണ് മരിച്ചത്. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപമാണ് ശ്രീദേവ് താമസിച്ചിരുന്നത്. കുട്ടി വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു
വൈകിട്ട് 4.30 ഓടെ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ശ്രീദേവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അഗ്നിശമനസേനയും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഓടയിൽ ശ്രീദേവിനെ കണ്ടെത്തിയത്.
കുട്ടിയെ പേരൂർക്കട ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post