ഡല്‍ഹി: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം അപലപനീയമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പ്രശ്നം ഇന്ത്യ സൗദിക്കുമുന്നില്‍ ഉന്നയിക്കും. ട്വിറ്ററിലൂടെയാണ് സുഷമ നിലപാട് അറിയിച്ചത്.
തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്ന(55)ത്തിന്റെ വലതുകൈയാണ് തൊഴിലുടമ വെട്ടിമാറ്റിയത്. തൊഴില്‍ സ്ഥലത്തു നിന്നു രക്ഷപെടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ കസ്തൂരിയുമായി സംസാരിച്ചെന്നും എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.
ഇവരെ വലതുകൈ നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
Discussion about this post