ചെന്നൈ: തലച്ചോറിലെ ഞരമ്പിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് രജനികാന്ത് ആശുപത്രി വിട്ടു.
ഞായറാഴ്ച രാത്രിയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്.
പ്രാഥമിക പരിശോധനകള്‍ക്കു ശേഷം രജനിയെ എം ആര് ഐ സ്കാനിംഗിനു വിധേയനാക്കിയപ്പോള്‍ പക്ഷാഘാതത്തില്‍ നിന്ന് താരം കഷ്ടിച്ചു രക്ഷപ്പെട്ടതായി കണ്ടെത്തി.
രക്തക്കുഴലിന് പൊട്ടലേറ്റതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറക്കുന്നതിനുമായുള്ള ചികിത്സ നല്‍കുകയായിരുന്നു.
Discussion about this post