കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം നടന്നെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് നിന്നും പുകപടലങ്ങൾ ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും വാർത്തയോട് പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും ഇടയ്ക്കിടെ പരസ്പരം ഏറ്റുമുട്ടാറുണ്ട്. 2017ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post