ചെന്നൈ: സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിൽ നിറയെ ഹിന്ദി വിരുദ്ധതയും ഭാഷാ വംശീയതയുമെന്ന് ആരോപണം. ചിത്രത്തിൽ ഹിന്ദി സംസാരിക്കുന്നതിന് ഒരു കഥാപാത്രത്തെ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം തല്ലുന്ന രംഗമുണ്ട്. ‘തമിഴിൽ സംസാരിക്കെടാ‘ എന്ന് പറഞ്ഞാണ് തല്ലുന്നത്. ഈ രംഗം വലിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ തമിഴ്- തെലുഗു പതിപ്പുകളിൽ ഹിന്ദി വിരുദ്ധത കുത്തി നിറച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ, തല്ലുന്ന രംഗത്ത് ‘സത്യം പറയെടാ‘ എന്നാണ് പ്രകാശ് രാജ് പറയുന്നത്. ചിത്രത്തിലെ ഇത്തരം രംഗങ്ങൾ ഹിന്ദി സംസാരിക്കുന്നവർക്കെതിരായ കുറ്റകൃത്യമായിട്ടാണ് പലരും നോക്കിക്കാണുന്നത്.
ഹിന്ദി സംസാരിക്കുന്നവർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഇത്തരം രംഗങ്ങൾ തമിഴ്നാട്ടിൽ ജീവിക്കുന്ന ഉത്തരേന്ത്യക്കാർക്ക് ഭീഷണിയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നു. ചിത്രം പ്രകാശ് രാജിന്റെ രാഷ്ട്രീയം വെളിപ്പെടുത്താനുള്ള ശ്രമമായും ചിലർ കാണുന്നു. പണത്തിന് വേണ്ടി ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന പ്രകാശ് രാജ് അവസരവാദിയാണെന്നും ആരോപണം ഉയരുന്നു.
ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ‘ജയ് ഭീം‘ റിലീസ് ചെയ്തിരിക്കുന്നത്. 1990കളിൽ തമിഴ്നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിന് പ്രചോദനം.
Discussion about this post