തമിഴ്നാട്ടിലെ തീയറ്ററുകളില്‍ ആഘോഷം നിറച്ച് രജനീകാന്തിന്റെ അണ്ണാത്തെ. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലെ തീയറ്ററില്‍ നിന്ന് മാത്രം 35 കോടിയോളം രൂപയാണ് ചിത്രം വാരിയത്. എക്കാലത്തേയും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം തമിഴ്നാട് ബോക്സ് ഓഫിസില്‍ നിന്ന് 34.92 കോടി രൂപ കളക്ഷന്‍ നേടി. ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തമിഴ്നാട്ടില്‍ കൂടാതെ വിവിധ സംസ്ഥാനങ്ങളിലും ചിത്രം റിലീസായിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്ക്ക് മികച്ച വരവേല്പ് ലഭിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപയാണ് അണ്ണാത്തെ നേടിയത്. സിംഗപ്പൂരില്‍ ആദ്യം ദിവസം ചിത്രം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയില്‍ ഏറ്റവും രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ.
Discussion about this post