അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരം സന്ദര്‍ശിച്ച് നടന് സൂര്യ. മരണം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. പുനീത് ഓര്‍മയായെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും സൂര്യ പറയുന്നു.
പുനീതിന്റെ കുടുംബത്തിലെ ഓരോരുത്തരുമായും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. താന്‍ ജനിക്കുന്നതിനു മുമ്പേയുള്ള സൗഹൃദമാണിത്. തന്റെ അമ്മ പറയുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അമ്മയുടെ വയറ്റില്‍ താന്‍ നാല് മാസമുള്ളപ്പോള്‍ പുനീത് ഏഴ് മാസമായിരുന്നു. ജനിക്കുന്നതിനു മുമ്പേ തങ്ങള്‍ പരിചയപ്പെട്ടവരാണ്. വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ വലിയ ആഘാതത്തിലാണ്. ഏത് ഫോട്ടോയിലും വീഡിയോയിലും പുനീതിനെ ചിരിച്ചു മാത്രമേ നമ്മള് കണ്ടിട്ടുള്ളൂ. ഒരുപാട് നല്ല കാര്യങ്ങള്‍ പുനീത് ചെയ്തിട്ടുണ്ട്. ആ ഓര്‍മ്മകള്‍ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും എന്നും സൂര്യ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് ആണ് പുനീത് രാജ്കുമാര് അന്തരിച്ചത്.
Discussion about this post