തിരുവനന്തപുരം: സ്കൂട്ടർ ബസ്സിലിടിച്ച് ഗൃഹനാഥനും മകനും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിത ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കഴക്കൂട്ടം ഇൻഫോസിസ് പാർക്കിന് സമീപത്ത് വെച്ചായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. തൃശൂർ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്.
രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായിരുന്നു. കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു.












