കൊല്ലം: കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്സാപ്പില്‍ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സലിം-സബീന ദമ്പതികളുടെ മകള്‍ സുമയ്യ (18) ആണ് മരിച്ചത്. വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്.
ബുധനാഴ്ച 4.15ന് ആയിരുന്നു സംഭവം. പെണ്‍കുട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന വിവരം വിദേശത്തു നിന്നും മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. മുന്നു മാസം മുമ്പാണ് വിവാഹ നിശ്ചയം നടത്തിയത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഓച്ചിറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിക്കുകയാണ്.
Discussion about this post