ചൈനയില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തലസ്ഥാനമായ ബെയ്ജിംഗിലെ മധ്യ ജില്ലകളിലേക്കും കോവിഡ് വ്യാപിച്ചതിനാല്‍ മാളും, നിരവധി റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളും അധികൃതര്‍ അടച്ചുപൂട്ടി.
സ്നാപ്പ് ലോക്ക്ഡൗണുകള്‍, മാസ് ടെസ്റ്റിംഗ്, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ കൊറോണ വൈറസിന്റെ വ്യാപനം ചൈന നിയന്ത്രിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ മാസമുണ്ടായ രാജ്യവ്യാപകമായി ആഭ്യന്തര യാത്രയുമായി ബന്ധപ്പെട്ട വര്‍ദ്ധനവിനെത്തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രത പാലിക്കുകയാണ്.
ബെയ്ജിംഗിലെ മധ്യ ജില്ലകളായ ചായോങ്ങ്, ഹൈഡിയന്‍ എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയില്‍ അടുത്തിടെ രോഗബാധിതരായ ആളുകളുമായി അടുത്ത് ഇടപെട്ട ആറ് പേര്‍ക്ക് വ്യാഴാഴ്ച രാവിലെ കോവിഡ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഒരു വീട്ടിലെ അംഗങ്ങളാണ്. മറ്റൊരാള്‍ ബീജിംഗിലേക്കുള്ള ബിസിനസ്സ് യാത്രയിലായിരുന്ന ജിലിന്‍ നിവാസിയും, അയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുമണെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ പറഞ്ഞു.
തലസ്ഥാനത്തെ മധ്യജില്ല കൂടിയായ ഡോങ്ചെങ്ങിലെ റാഫിള്‍സ് സിറ്റി മാള്‍ ബുധനാഴ്ച വൈകുന്നേരം അടച്ചുപൂട്ടി. കോവിഡ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള ആള് മാള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിതെന്ന് ബീജിംഗ് യൂത്ത് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. മാളിന്റെ എക്സിറ്റുകള്‍ അടച്ചിട്ടു. എല്ലാ ജീവനക്കാരെയും ഉപഭോക്താക്കളെയും കോവിഡ് പരീശോധനയ്ക്ക് ശേഷമല്ലാതെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില് ഷോപ്പിംഗ് സെന്ററിനുള്ളില്‍ പരീശോനയ്ക്കായി വരിയായി മാസ്ക് നില്ക്കുന്ന് ആളുകളുടെ വീഡിയോ പുറത്തുവന്നു. മാള്‍ ഇന്നും അടഞ്ഞുകിടക്കുകയാണ്.
Discussion about this post