കോഴിക്കോട്: കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ. വാണിഭകേന്ദ്രം നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42),ഏജന്റ് മഞ്ചേരി സ്വദേശി സീനത്ത് (51) , രാമനാട്ടുകര സ്വദേശി അൻവർ (26), താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്.
നസീറിന്റെ നേതൃത്വത്തിലായിരുന്നു സംഘം പെൺവാണിഭം നടത്തി വന്നിരുന്നത്. വീട് വാടകയ്ക്ക് എടുത്തതും നസീർ തന്നെയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡ് നടത്തിയ സമയത്ത് കേന്ദ്രത്തിലുണ്ടായിരുന്നത് കൊൽക്കത്ത, കോഴിക്കോട് സ്വദേശികളായ യുവതികളായിരുന്നു. ഇവരെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ എം.എൽ. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്
Discussion about this post