കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്നും ലഭിച്ച ചിക്കന്‍ റോള്‍ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്. പത്തിലധികം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ചിക്കന്‍ റോള്‍ കഴിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടതിനേ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരുടേയും ആരോഗ്യനില ഗുരുതരമല്ല.
Discussion about this post