ഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന മേധാവി ജനറൽ എം എം നരവാനെ ഇസ്രായേലിലേക്ക് പുറപ്പെട്ടു. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഇസ്രായേൽ സന്ദർശനം നടത്തിയിരുന്നു.
ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി സംസാരിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. യോഗത്തിനിടെ, ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ മോദിയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതായി ബെന്നറ്റ് പറഞ്ഞിരുന്നു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞിരുന്നു. രുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയിൽ നേതാക്കൾ സംതൃപ്തി അറിയിച്ചിരുന്നു. സാങ്കേതിക മേഖലയിൽ സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Discussion about this post