മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ കഞ്ചാവ് വേട്ട. 1500 കിലോഗ്രാം കഞ്ചാവാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം.
മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതായാണ് വിവരം. ഗോവയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് നവംബര്‍ 13 ന് എട്ട് പേരെ പിടികൂടിയിരുന്നു. സമാനമായി മുംബൈയില്‍ നിന്ന് നവംബര്‍ രണ്ടിന് വലിയ അളവില്‍ ഹെറോയിനും പിടിച്ചെടുത്തിരുന്നു.
അതേസമയം, ഗുജറാത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 120 കിലോഗ്രാം ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. മൊര്‍ബി ജില്ലയില്‍ നടന്ന പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കൈവശംവെച്ചതിന് മൂന്നു പേര് അറസ്റ്റിലായി. ലഹരി വസ്തുക്കളുടെ തരംതിരിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
നവ് ലാഖി തുറമുഖത്തിനടുത്തുള്ള സിന്സുന്ഡ ഗ്രാമത്തിലാണ് ലോകല്‍ പൊലീസിന്റെ സഹായത്തോടെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.
Discussion about this post