ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലെ പെരുമ്പിലാവ് കൊരുമ്പിശ്ശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശാണ് മരിച്ചത്. 14 വയസായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ആണ് ആകാശിനെ കാണാതായത്. ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും പൊലീസ് കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപത്തു നിന്നും കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഓണ്‍ലൈന്‍ ഗെയിമിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നു എന്നാണ് പൊലീസും ബന്ധുക്കളും പറഞ്ഞത്. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി മനോവിഷമത്തിലായിരുന്നു. വീട്ടുകാരില്‍നിന്ന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്ന് ആകാശ് ചൊവ്വാഴ്ച വൈകിട്ട് വീട് വിട്ടിറങ്ങി. പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post