ബംഗളൂരു: അന്തരിച്ച സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കും. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന ‘പുനീത് നമന’ എന്ന അനുസ്മരണചടങ്ങിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ ഉയര്‍ന്ന ബഹുമതി ലഭിക്കുന്ന 10-ാ മത്തെ ആളാണ് പുനീത്. 2009-ല്‍ വീരേന്ദ്ര ഹെഗ്ഗഡെക്കാണ് അവസാനമായി കര്‍ണാടക രത്ന പുസ്കാരം നല്‍കിയത്.
സാന്ഡല് വുഡില്‍ പവര്‍ സ്റ്റാര്‍ എന്ന വിശേഷണത്തില്‍ അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാര് ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. 46 വയസായിരുന്നു.
കന്നഡ സിനിമക്ക് പുനീത് നല്കിയ സംഭാവനകള്‍ അനുസ്മരിച്ച് പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ ആയിരക്കണക്കിനു പേര് പങ്കെടുത്തു. മന്ത്രിമാരും സിനിമ താരങ്ങളും അണിയറ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ആരാധകരും പങ്കാളികളായി.
Discussion about this post