കരൾ സംബന്ധമായ അസുഖത്തെ തുടർന്ന ചികിത്സയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത – നാടക അക്കാദമി ചെയർപേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കാൻ തീരുമാനിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ. ചികിത്സ ഏറ്റെടുത്തത് അവരുടെ ആവശ്യപ്രകാരമാണെന്നും കലാകാരി എന്ന നിലക്കാണ് ചികിത്സ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
കെപിഎസി ലളിതക്ക് സ്വത്തുക്കളില്ല. ഇതിനാലാണ് അവര്‍ ചികിത്സാ സഹായം അഭ്യര്‍ഥിച്ചത്. അവരെ കൈയൊഴിയാൻ സാധിക്കില്ല. അതാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തത്. അവര്‍ കേരളത്തിന് ഒരു അസറ്റാണ്. അവരെ തഴഞ്ഞാല്‍ മറ്റൊരു തീരിയിലാണ് ഇത് വര്‍ത്തയാവുക. ഇത് തര്‍ക്ക വിഷയമാക്കേണ്ട കാര്യമില്ല. ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നല്‍ക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
കരൾ സംബന്ധമായ അസുഖത്തെതുടർന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു
Discussion about this post