കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പരവൂർ കുറുമണ്ടൽ- ബി എം.എസ്. ഭവനിൽ വിജയകുമാറാണ് (42) അറസ്റ്റിലായത്. മാലാകായൽ എം.എസ്. ഭവനിൽ ഷീബയെ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ ജോലിക്കു പോകവെ വഴിയിൽ പതിയിരുന്ന് തടഞ്ഞുനിർത്തി സ്കൂട്ടറിൽ നിന്നു പിടിച്ചിറക്കി കത്തി കൊണ്ട് നെഞ്ചിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞപ്പോൾ ഇടതു കൈമുട്ടിനു താഴെ കുത്തു കൊണ്ടു.
ഗാര്‍ഹിക പീഡനത്തിനു കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. ചാത്തന്നൂര്‍ എസിപി ബി. ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എഎസ്‌ഐ രമേശ്, സിപിഒ സായിറാം സുഗുണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post