ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന വിമർശനങ്ങൾ ഏറ്റുവാങ്ങിയ ‘മീശ‘ എന്ന നോവലെഴുതിയ എസ് ഹരീഷ് തിരക്കഥയെഴുതിയ ‘ചുരുളി‘ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ കേട്ടാലറയ്ക്കുന്ന അസഭ്യവർഷം പ്രേക്ഷകർക്ക് അരോചകമാകുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായുള്ളതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ചിത്രത്തിൽ തുടർന്നങ്ങോട്ട് തെറിവിളിയുടെ ഘോഷയാത്രയാണ്.
ഇത്രമേൽ പച്ചത്തെറികൾ ഒരു മലയാള ചിത്രത്തിലും കേൾക്കേണ്ട ഗതികേട് വന്നിട്ടില്ല എന്നതാണ് പ്രേക്ഷകരുടെ പരാതി. മദ്യപാന രംഗങ്ങളിലെ തെറിവാക്കുകൾ പലപ്പോഴും അതിരു കടക്കുന്നവയാണ്. ക്രിമിനലുകൾ മാത്രം താമസിക്കുന്ന സ്ഥലത്താണ് കഥ നടക്കുന്നു എന്നതാണ് തെറിപ്രയോഗങ്ങൾക്ക് സംവിധായകൻ നൽകുന്ന ന്യായീകരണം.
വിനോയ് തോമസിന്‍റെ ചെറുകഥയെ ആധാരമാക്കിയാണ് ഹരീഷ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബ്ദമിശ്രണം രംഗനാഥ് രവി.
Discussion about this post