Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

‘ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന ഈ ഇരുത്തം, ഒടുക്കത്തെ ഇരുത്തമാവും; മാനുഷിക മൂല്യങ്ങള്‍ക്ക് മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്’: മുഖ്യ മന്ത്രിക്കെതിരെ ആസാദ് മലയാറ്റില്‍

by Brave India Desk
Nov 21, 2021, 07:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ് എന്ന് ഡോ. ആസാദ് മലയാറ്റില്‍. കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും അറിയാന്‍ പോകുന്നേയുള്ളു. ‘ഞാന്‍ഒന്നും അറിഞ്ഞില്ല’ എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും എന്നും ആസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

Stories you may like

5 ജി കുതിപ്പിലേക്ക് കേരളവും; ജിയോ 5 ജി സേവനം ഇനി കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും

‘അവിവാഹിതയായ സ്ത്രീകള്‍ അഡോപ്റ്റ് ചെയ്യുന്നതിന് പ്രശ്നമില്ല; അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം? ഇത് ഭയങ്കര സദാചാരബോധമാണ്’: അനുപമ

‘കുട്ടിക്കടത്തു പോലെയുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ വിഷയം ശിശുക്ഷേമ സമിതിയിലോ സി. ഡബ്ലിയു സിയിലോ ഒതുങ്ങി നില്‍ക്കില്ലെ. ‘കുട്ടിക്കടത്തു സമിതി’യുടെ(ശിശു ക്ഷേമ സമിതി) അധ്യക്ഷസ്ഥാനത്ത് മുഖ്യമന്ത്രി ഇരിക്കണോ.

സമിതികള്‍ പിരിച്ചുവിട്ട് അന്വേഷണം നടത്തി പരിഹരിക്കാവുന്ന ഒരു വിഷയം സര്‍ക്കാറിനെത്തനെ വീഴ്ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്.

അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതാരമാണ്.

കുറ്റം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ കൂര്‍ത്തു വരുന്നത് കാണാതിരിക്കാനാവില്ല. അനുപമ അജിത്തുമാരുടെ സമരം പത്ത് ദിവസം പിന്നിടുമ്പോള്‍ സമരത്തെപ്പറ്റി പറഞ്ഞു പൊലിപ്പിച്ച കഥകളെല്ലാം പിന്മാറുകയാണ്. കുട്ടിക്കടത്താണ് നടന്നത് എന്നു തെളിഞ്ഞു വന്നു. കുടുംബ കോടതിയില്‍ ദത്ത് ലൈസന്‍സ് ഹാജരാക്കാന്‍ ഇന്നലെയും ശിശുക്ഷേമ സമിതിക്കു കഴിഞ്ഞില്ല.

കുഞ്ഞിനെ കിട്ടുന്നത് എങ്ങനെ വൈകിക്കാമെന്ന പ്രതികാര ബുദ്ധിയുടെ പ്രകടനത്തിന് കുറവുമുണ്ടായില്ല. ഈ പോക്ക് ഏറ്റവുമധികം അപകടമാവുക മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആയിരിക്കും.

കാറ്റുകള്‍ കൂടു പൊളിച്ചു തുടങ്ങിയിട്ടുണ്ട്. മൗനം പൂണ്ടിരുന്നവര്‍ മിണ്ടിത്തുടങ്ങിയിട്ടുണ്ട്. സമരപ്പന്തലിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പുതുശബ്ദങ്ങള്‍ വന്നു തുടങ്ങി. ഇന്ത്യന്‍ ധൈഷണിക കേന്ദ്രങ്ങളില്‍ നിന്ന് കുട്ടിക്കടത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇനി ഒന്നും അത്ര എളുപ്പം മായ്ക്കാനാവില്ല. കുറ്റവാളികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവില്ല.

കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാന്‍ പോകുന്നേയുള്ളു. ഞാന്‍ഒന്നും അറിഞ്ഞില്ല എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും’.

 

 

Tags: dranupamaCM Pinarayi VijayanAzad Malayattil
Share41TweetSendShare

Discussion about this post


Latest stories from this section

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; വനവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

Next Post

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ഏഴ് മണിക്കൂര്‍ കഴിഞ്ഞ് മോര്‍ച്ചറിയുടെ ഫ്രീസറിൽ നിന്ന് യുവാവ് ജീവനോടെ പുറത്തേക്ക്

Latest News

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; വനവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies