ഡല്‍ഹി : കോവിഡിന് പിന്നാലെ രാജ്യത്ത് പുതിയതരം ഫംഗസ്ബാധ സ്ഥിരീകരിച്ചു. ‘ആസ്പര്‍ജില്ലസ് ലെന്റുലസ്’ എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്ന 50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
2005-ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post