ഗാലെ: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനഞ്ജയ ഡിസിൽവയുടെ ഹിറ്റ് വിക്കറ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ താരം പുറത്തായ രീതിയാണ് ശ്രദ്ധ നേടുന്നത്. സ്വന്തം വിക്കറ്റ് സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിൽ സ്റ്റംപ് അടിച്ചിട്ട് ഡിസിൽവ പുറത്താകുകയായിരുന്നു.
https://twitter.com/FlashCric/status/1462653671414530051?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1462653671414530051%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2021%2F11%2F22%2Fsri-lankan-batter-dhananjaya-de-silva-gets-hit-wicket-hilarious-manner.html
ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ധനഞ്ജയയുടെ പുറത്താകൽ. വിൻഡീസ് താരം ഷാനൺ ഗബ്രിയേലിന്റെ ഓവറിലായിരുന്നു വിക്കറ്റ്. ഗബ്രിയേൽ എറിഞ്ഞ ശ്രീലങ്കൻ ഇന്നിങ്സിലെ 95–ാം ഓവറിൽ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ധനഞ്ജയയുടെ ബാറ്റിൽത്തട്ടിയ പന്ത് സ്റ്റംപിന് സമീപം പിച്ച് ചെയ്തു. തിരിഞ്ഞുനിന്ന് പന്ത് സ്റ്റംപിൽ വീഴാതെ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ധനഞ്ജയയുടെ ബാറ്റുതട്ടി ബെയ്‍ലുകൾ ഇളകി നിലംപതിച്ചു.
പന്ത് വീഴാതെ സ്റ്റംപ് കാക്കാനുള്ള ശ്രമത്തിൽ ബാറ്റുതട്ടി സ്റ്റംപ് താഴെ വീഴുകയായിരുന്നു.
Discussion about this post