കോയമ്പത്തൂര്‍: നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ ഇടിച്ചാണ് ആനകള്‍ ചരിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് അപകടമുണ്ടായത്.
കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post