മണിമല: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളംചിറ ഈട്ടിത്തടത്തില്‍ പ്രകാശിന്റെ ഭാര്യ നിമ്മിയെയാണ് (27) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് നിമ്മിയെ കണ്ടെത്തിയത്.
ബിഎസ്സി നഴ്‌സ് ആയ നിമ്മി വിദേശ ജോലിക്കു ശ്രമിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പോകാനായില്ല. ഇക്കാര്യത്തില്‍ മനോവിഷമം ഉണ്ടായതായി ബന്ധുക്കള്‍ സൂചിപ്പിച്ചെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
Discussion about this post