മുംബൈ: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. റിസ്വാൻ അഹമ്മദ്, മുഹ്സിൻ ഇബ്രാഹിം സയീദ് എന്നിവരാണ് കുറ്റക്കാരെന്ന് മുംബൈ പ്രത്യേക എൻ ഐ എ കോടതി കണ്ടെത്തിയിരിക്കുന്നത്.
എൻ ഐ എ ഹാജരാക്കിയ സാക്ഷികളിൽ 33 പേരെ വിസ്തരിച്ച ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തൽ. 2016 മാർച്ച് മാസത്തിലായിരുന്നു എൻ ഐ എ കേസെടുത്തത്. മലാഡിലെ മാൾവനിയിൽ നിന്നും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തതിനാണ് 2016 ജനുവരിയിൽ പ്രതികൾ പിടിയിലായത്.
അയാസ് മുഹമ്മദ് സുൽത്താൻ, മൊഹ്സിൻ, അബ്ദുൾ ബഷീർ, നൂർ മുഹമ്മദ് തുടങ്ങിയവരെയാണ് പ്രതികൾ 2015ൽ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ ഘടകത്തിന്റെ ഉപമേധാവിയാണ് റിസ്വാൻ അഹമ്മദ് എന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു.
Discussion about this post