അമേഠി: പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ എ കെ 203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഉത്തർ പ്രദേശിലെ അമേഠിയിൽ അഞ്ച് ലക്ഷം റൈഫിളുകളാണ് നിർമ്മിക്കുന്നത്.
പ്രതിരോധ മേഖലയിൽ റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റൈഫിളുകൾ നിർമ്മിക്കുന്നത്. ആഗോള ആയുധ വിപണിയിലെ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിൽ ഉണ്ട്. പ്രതിരോധ മേഖലയിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
300 മീറ്റർ ലക്ഷ്യഭേദന ശേഷിയുള്ള ആധുനിക ലൈറ്റ് വെയ്റ്റ് റൈഫിളാണ് എ കെ 203. ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയാകാൻ ഇവയ്ക്ക് സാധിക്കും. ഉത്തർ പ്രദേശിനെ ഇന്ത്യയുടെ ആയുധ ഹബ്ബാക്കി മാറ്റാനും തീരുമാനം ഉപകരിക്കും.
Discussion about this post