ഡൽഹി: ജനറൽ ബിപിൻ റാവത്ത് അതിസമർത്ഥനായ യോദ്ധാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സൈനിക സംവിധാനത്തെ ആധുനികവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച യഥാർത്ഥ രാജ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്ത്രപ്രധാന വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും അതുല്യമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗം ആഴത്തിൽ വേദനിപ്പിച്ചു. സൈനിക പരിഷ്കരണങ്ങൾ ഉൾപ്പെടെ വിഭിന്ന മേഖലകളിൽ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കരസേനയിൽ വിശാലമായ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദേഹഥ്റ്റിന്റെ അതുല്യമായ സേവനങ്ങൾ രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post